ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി . ഓരോ വിഷയത്തിലും വെള്ളാപ്പള്ളിയ്ക്ക് ഓരോ നിലപാട് ഉണ്ടാകുമെന്നും എം.എം മണി പറഞ്ഞു .
കഴിഞ്ഞ ദിവസം യുവതി പ്രവേശനത്തില്‍ നിരാശയും വേദനയുമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ശബരിമല വിശ്വാസികള്‍ക്കുള്ളതാണ് ആക്ടിവിസ്റ്റുകള്‍ക്ക് ഉള്ളതല്ല . പിന്‍വാതിലില്‍ കൂടി യുവതികളെ പ്രവേശിപ്പിച്ചത് നിരാശാജനകം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം .
Discussion about this post