ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ ഇന്ന് കുത്തേറ്റത് അഞ്ച് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക്. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് പേര്‍ക്കും, ങ്ങണ്ടിയൂരില് ഒരാള്‍ക്കും, കാസര്‍ഗോഡ് ഒരാള്‍ക്കും കുത്തേറ്റു. പന്തളം സ്വദേശി ചന്ദ്രന് ഉണ്ണിത്താനെന്ന അയ്യപ്പഭക്തന് ഇന്നലെ സിപിഎം കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു.
കാസര്‍ഗോഡ് മിപ്പു ഗിരിയിലാണ് ഹര്‍ത്താല്‍ അനുകൂലിയായ യുവാവിന് ഇന്ന് ഉച്ചയ്ക്ക് കുത്തേറ്റത്. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലും കര്‍മ്മസമിതി പ്രവര്‍ത്തകനു വെട്ടേറ്റു. തൃശ്ശൂര്‍ വാടാപള്ളിയില് മൂന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുജിത്ത് ശ്രീജിത്ത് രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ-ബിജെപി സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ സിപിഎം കല്ലേറില്‍ പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ബിജെപിയംഗം കൊല്ലപ്പെട്ടിരുന്നു. സിപിഎം ഓഫിസില്‍ നിന്നുണ്ടായ കല്ലേറിനിടെ ചന്ദ്രന് ഉണ്ണിത്താനാണ് കൊല്ലപ്പെട്ടത്.
കണ്ണൂരില്‍ ഇന്ത്യന്‍ കോഫി ഹൗസിനു സമീപം പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും കോഫി ഹൗസിനു കാവല്‍ നിന്ന സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടു ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. തളാപ്പ് ഇരട്ടക്കണ്ണന്‍ പാലത്തിനു സമീപം സേവാഭാരതിയുടെ ആംബുലന്‍സ് തകര്‍ത്തു. ഡ്രൈവറുടെ വീട്ടില്‍ നിര്‍ത്തിയിട്ട ആംബുലന്‍സാണ് ബൈക്കിലെത്തിയ സംഘം തകര്‍ത്തത്.
അടൂരില്‍ കര്‍മസമിതിയുടെ പ്രകടനം കഴിഞ്ഞ് ബൈക്കില്‍ തിരിച്ചു പോയ പ്രവര്‍ത്തകര്‍ക്കെതിരെ കല്ലേറുണ്ടായി. ഒരാള്‍ക്കു പരുക്കേറ്റു.
Discussion about this post