പതിനായിരം മെഗാവാട്ട് വരുന്ന ആറു ആണവനിലയങ്ങള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിയ്ക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയെ അറിയിച്ചു. ന്യൂക്ളിയാര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയും ഈ ഡീ എഫ് എന്ന ഫ്രഞ്ച് സര്‍ക്കാര്‍ കമ്പനിയുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
പ്രധാനമന്ത്രിയുടേ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ആണവോര്‍ജ്ജ വകുപ്പ്. കഴിഞ്ഞ വര്‍ഷം ആണവോര്‍ജ്ജവകുപ്പ് സെക്രട്ടറി ശേഖര്‍ ബസുവും ഈ ഡീ എഫ് ചെയര്മാന് ജീന്‍ ബര്‍ണാഡ് ലെവിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്കറോണിന്റേയും സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വച്ചാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഉടന്‍ തന്നെ ഈ ആണവനിലയങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുമെന്നും ഫ്രഞ്ച് സഹായത്തോടെ രാജ്യത്ത് ആണവോര്‍ജ്ജത്തിനായുള്ള കൂടുതല്‍ പദ്ധതികള്‍ ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആറു റിയാക്ടറുകളുള്ള ഈ ആണവനിലയം നടപ്പിലായാല്‍ ലോകത്തെത്തന്നെ ഏറ്റവും കൂടുതല്‍ ശേഷിയുള്ള ആണവനിലയങ്ങളിലൊന്നാകും. ഇതോടൊപ്പം 2020ഓട് കൂടി 1000 മെഗാവാട്ട് വരുന്ന പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജനിലയങ്ങള്‍ സ്ഥാപിയ്ക്കാനും കഴിഞ്ഞവര്‍ഷം തീരുമാനമെടുത്തിരുന്നു.
Discussion about this post