ശബരിമല ,മരം ശക്തമാക്കാന്‍ ബിജെപി. ദേശീയ നേതാക്കളെ എത്തിച്ച് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരത്തില്‍ ദേശീയ നേതാക്കള്‍ എത്തും.
ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. പ്രധാനമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ എന്നിവര്‍ക്കു പുറമേ നിരവധി കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും. അമിത് ഷാ അടുത്തമാസമാണ് കേരളത്തിലെത്തുക. കൂടാതെ 18ന് ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് വളയുന്നുമുണ്ട്.
സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ബിജെപി തീരുമാനിച്ചു. പ്രധാനമന്ത്രി ഈ മാസം കേരളത്തിലെത്തും.ഒരു മാസം തന്നെ രണ്ട് തവണയായാണ് അദ്ദേഹം എത്തുക. രണ്ട് പരിപാടികളിലാണ് പങ്കെടുക്കുക.27ന് തൃശ്ശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ മോദി പങ്കെടുക്കും 15ന് കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
Discussion about this post