ശ്രീരാമഭഗവാന് ഇല്ലായെന്നും രാമക്ഷേത്രത്തിന് ഒരു പ്രസക്തിയില്ലായെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. രാമക്ഷേത്രമെന്നത് ഒരു വിഷയമേയല്ലായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. കൂടാതെ ശ്രീരാമഭഗവാന് ജീവിച്ചിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലായെന്നും രാമക്ഷേത്രത്തിന്റെ ആവശ്യമില്ലായെന്നും കോണ്‍ഗ്രസ് ഒരു കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് കര്‍ഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും റാഫേല്‍ ഇടപാടിലെ അഴിമതിയും ചൂണ്ടിക്കാട്ടിയായിരിക്കുമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് സംസ്ഥാനത്ത് ജോലിയെടുക്കുന്ന ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും ആള്‍ക്കാര്‍ക്കെതിരെ സംസാരിച്ചതില്‍ രാഹുല്‍ എന്ത് കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ലായെന്നും സ്മൃതി ഇറാനി ചോദിച്ചു. ഇനി രാഹുല്‍ ഗാന്ധി എങ്ങനെ അമേഠിയിലെ ജനങ്ങളുടെ മുഖത്ത് നോക്കുമെന്നും അവര്‍ ചോദിച്ചു.
Discussion about this post