2018ല്‍ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം നടക്കുന്നതിനിടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് മറ്റൊരു പാര്‍ട്ടി അംഗത്തിന് നേരെ കണ്ണിറുക്കി കാണിക്കുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ കണ്ണിറുക്കല്‍ തുടരുകയാണ്. ഇത്തവണ ലോക്‌സഭയില്‍ റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള ഗൗരവമേറിയ ചര്‍ച്ച നടന്ന സമയത്താണ് രാഹുല്‍ ഗാന്ധി കണ്ണിറുക്കിയത്.
ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈ സംസാരിച്ചുകൊണ്ടിരുന്ന നേരത്തായിരുന്നു രാഹുല്‍ ഗാന്ധി വീണ്ടും കണ്ണിറുക്കിയത്.
രാഹുലിന്റെ ഈ പ്രകടനത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ വീണ്ടും കണ്ണിറുക്കിയിരിക്കുകയാണെന്നും ആരെങ്കിലും രാഹുലിനെ സഹായിക്കണമെന്നും പറഞ്ഞുകൊണ്ട് ബി.ജെ.പി നേതാവ് അമിത് മാല്‍വിയ കണ്ണിറുക്കുന്ന വീഡിയോ ട്വിറ്ററില്‍ ഇട്ടിരുന്നു.
അതേസമയം റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നുണപ്രചരണം നടത്തുകയാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് റാഫേല്‍ ഇടപാടില്‍ ഒപ്പിടാതിരുന്നുവെന്നും അവര്‍ പറഞ്ഞു.
Rahul Gandhi ‘winks’ again… This time during the all serious debate on #Rafale. He surely needs help! pic.twitter.com/rncFdTlphU
— Amit Malviya (मोदी का परिवार) (@amitmalviya) January 4, 2019
Discussion about this post