കൊച്ചി:മിന്നല്‍ ഹര്‍ത്താലിന് തടയിട്ട് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടികള്‍ക്കും സംഘടനകള്ക്കുമാണെന്നും പണം ഇവരില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി
സമരങ്ങള്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തടയുന്നതാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
\ഇടപെടുന്നതിന് പരിമിതിയുണ്ട്. മതിയായ നിയമില്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നത്.
പണിമുടക്കിനെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയ്ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ രേഖമൂലം ഇക്കാര്യം അറിയിച്ചത്.
ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമെന്ന് കോടതി വിലയിരുത്തി.
നിലവിലെ സാഹചര്യങ്ങള്‍ ആശങ്കജനകമാണ്. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. സ്ഥിരമായി അക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത് ഗൗരവമേറിയ വിഷയമാണ്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണം. ഹര്‍ത്താലില്‍
മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ച് പങ്കുചേര്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്.എന്നാല്‍ ഹര്‍ത്താലുകള്‍ വെറും തമാശ പോലെ ആകുന്നുവെന്നും കോടതി പരാമര്‍ശിച്ചു. ഹര്‍ത്താലുകള്‍ മൂലം ഓഫിസുകളുടേയും സ്കൂളുകളുടേയും പ്രവര്‍ത്തി ദിനങ്ങള്‍ കുറയുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കേല ചേമ്പര്‍ ഓഫ് കൊമേഴ്സ്, മലയാള വേദി എന്നി സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്
Discussion about this post