യോഗി ആദിത്യനാഥിനോട് നിസ്‌ക്കാരം ചെയ്യാന്‍ ഉപദേശിച്ച ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന് ബിജെപി എംപി സാക്ഷി മഹാരാജിന്റെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ജയ് ശ്രീറാം എന്ന് ഉച്ചരിക്കാനാണ് അസം ഖാനോടുള്ള സാക്ഷി മഹാരാജിന്റെ വെല്ലുവിളി. അസം ഒരിക്കലും സത്യം പറയാറില്ല. അദ്ദേഹം മുസ്ലീങ്ങളെ വഴിതെറ്റിക്കുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന തങ്ങളെ പോലംയുള്ളവര്‍ക്ക് അല്ലാഹുവും ഭഗവാനും ദൈവവും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അസം ഖാന്‍ ജയ് ശ്രീറാം എന്നുച്ചരിക്കാന്‍ തയ്യാറാണെങ്കില്‍ അല്ലാഹു അക്ബര്‍ എന്ന് ഉരുവിടാന്‍ ഞങ്ങള്‍ക്ക ഒരു മടിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.
സൂര്യ നമസ്‌ക്കാരത്തെ എതിര്‍ക്കുന്നവര്‍ നാടുവിട്ടു പോകണമെന്ന് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആദിത്യനാഥിന്റെ മനസ്സ് നേര്‍വഴിക്കാകാന്‍ അദ്ദേഹം നിസ്‌ക്കാരം ചെയ്യണമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവായ യുപി മന്ത്ി അസം ഖാന്‍ പ്രതികരിച്ചത്.
ഇതിനെതിരെയാണ് സാക്ഷി മഹാരാജിന്റെ വെല്ലുവിളി.
Discussion about this post