ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു നേതാവ് പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍.
ഞാന്‍ ആത്മാഹുതി ചെയ്യും,ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അര്‍ഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയ ടീച്ചര്‍ പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും ചൂണ്ടിക്കാട്ടി.
എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണ്.സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന് ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കുമെന്നും ശശികല ടീച്ചര്‍ പറയുന്നു.
”ഞാന്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോര്‍ഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്.എഡിറ്റ് ചെയ്യാന്‍ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കില്‍ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാന്‍ ആഭ്യന്തരം കയ്യാളുന്ന മുഖ്യന് നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബര്‍ കമ്മിയായി തരം താണെന്ന് സമ്മതിക്കുക)-ശശികല ടീച്ചര്‍ പറയുന്നു.
തിരുവനന്തപുരത്ത് സിപിഎം ഓഫിസ് ഉദ്ഘാടന പ്രസംഗത്തിലാണ് ഒരു നേതാവ് ശബരിമലയില്‍ യുവതി കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി അവകാശപ്പെട്ടത്. ഇതിന് പിറകെ കെ.പി ശശികല ടീച്ചര്‍ അങ്ങനെ പറഞ്ഞുവെന്ന പ്രചരണവുമായി സിപിഎം സൈബര്‍ അണികള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post