ഹര്‍ത്താലുകളും സമരങ്ങളും നടക്കുന്നതിനിടെ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. സ്വകാര്യ മുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം സമരം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
പാര്‍ട്ടി ഓഫീസുകള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരായ അക്രമം തടയാനാണ് ഈ ഓര്‍ഡിനന്‍സിലൂടെ ശ്രമിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ലഭിക്കും.
അതേസമയം കേരളാ ബാങ്കിന് വേണ്ടി പുതിയ നിയമ ഭേദഗതി കൊണ്ടുവരാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാകും.
Discussion about this post