കോഴിക്കോട് കൊയിലാണ്ടിയില്‍ ബി.ജെ.പി, സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റെയും സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഷിജുവിന്റെയും വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടി വിയ്യൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു. കൂടാതെ നെടുങ്കണ്ടം ബാലന്‍പിള്ള സിറ്റിയില്‍ ബി.എം.എസ് ഓഫീസിന് നേരെ പെട്രോള്‍ ബോംബും എറിയപ്പെട്ടിരുന്നു.
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ആക്രമണങ്ങള്‍ നടത്തിയത് സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
Discussion about this post