തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും ജനങ്ങളെ പെരുവഴിയിലാക്കാന്‍ സമരക്കാര്‍. ഇന്നും ഹര്‍ത്താലിനെ വെല്ലുന്ന രീതിയില്‍ ജനജീവിതം സ്തംഭിപ്പിക്കാന്‍ തന്നെയാണ് ്രേഡ് യൂണിയനുകളുടെ തിരുമാനം.
സംസ്ഥാനത്ത് ഇന്നും രാവിലെ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകളാണ് സമരാനുകൂലികള്‍ രാവിലെ തടഞ്ഞത്. പണിമുടക്കു ദിനത്തില്‍ ട്രെയിനുകള്‍ തടയില്ലെന്നും റയില്‍വേ സ്റ്റേഷന് പിക്കറ്റിങ് മാത്രമാണ് ഉണ്ടാകുകയെന്നും നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് രണ്ടാം ദിവസവും പാളി.
തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാല്പതു മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. രാവിലെ 7.15 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടേണ്ട ശബരി എക്സ്പ്രസ് രാവിലെ എട്ടു മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊച്ചി കളമശ്ശേരിയിലും പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. കോട്ടയം – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് തടഞ്ഞത്.
കേരളത്തിന് പുറത്ത് എല്ലായിടത്തും സമരം ചലനമുണ്ടാക്കിയില്ലെങ്കിലും പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തോട് അല്പം പോലും കരുണ കാണിക്കാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ല. ബംഗാളിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് അല്‍പ്പമെങ്കിലും ചലനമുണ്ടാക്കുന്നത്. ബംഗാളില്‍ മമത സര്‍ക്കാര്‍ സമരത്തെ നേരിട്ടതോടെ അത് ജനജീവിതത്തെ ബാധിച്ചിട്ടില്ല. ഇന്നലെ സംഘര്‍ഷമുണ്ടായ ഹൗറയിലും ഭുവനേശ്വറിലും സുരക്ഷ ശക്തമാക്കി. ജോലിക്കെത്തുന്നവരെ തടഞ്ഞാല്‍ കര്‍ശനമായി നേരിടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്കി.
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ജനജീവിതം സാധാരണഗതിയിലാണ്. സംയുക്ത സമരസമിതി ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നു രാത്രി 12 വരെയാണ് പണിമുടക്ക്. അടപ്പിച്ച കടകള്‍ തുറന്ന് വ്യാപാരികള്‍ സമരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്നും അത് ആവര്‍ത്തിക്കും. അതേസമയം സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങാത്തത് സാധാരണക്കാരെ വലച്ചു.
Discussion about this post