രണ്ട് ദിനമായി ദേശവ്യാപകമായി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കില്‍ നടന്ന അക്രമസംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. എത്രത്തോളം തൊഴിലാളികളെ ബോധവല്‍ക്കരിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നുവോ അതാണ് സമരത്തിന്റെ വിജയമെന്ന് കോടിയേരി അഭിപ്രായപ്പെടുന്നു. ഒറ്റപ്പെട്ട് അക്രമസംഭവങ്ങളൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണ്ണ വിജയത്തിലേക്കാണെന്നും കോടിയേരി അഭിപ്രായപ്പെടുന്നു.
ഭൂരിപക്ഷം വ്യാപാരികളും കടകളടച്ച്ച സമരത്തോടൊപ്പമുണ്ടെന്നും കോടിയേരി വാദിക്കുന്നു. മൂന്ന് മാസം മുന്‍പ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതാണെന്നും തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന ഒരു പ്രവണതയും സംസ്ഥാനത്തുണ്ടെന്ന് കോടിയേരി പറഞ്ഞു.
അതേസമയം നിരവധിയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലുള്ള എസ്.ബി.ഐ ശാഖ സമരാനുകൂലികള്‍ അടിച്ച് തകര്‍ത്തു. വാഹനങ്ങള്‍ തടയില്ലായെന്ന് പറഞ്ഞിട്ടും ട്രെയിനുകളും കെ.എസ്.ആര്‍.ടി.സി ബസുകളും തടയപ്പെട്ടിരുന്നു. കൂടാതെ കോഴിക്കോട് മിഠായിത്തെരുവിലെ ഒട്ടുമിക്ക കടകളും തുറന്നിരുന്നു.
Discussion about this post