ഡല്‍ഹി: അയോധ്യാക്കേസ് ഇന്നു പരിഗണിക്കുന്നതില്‍ നിന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് യു.യു. ലളിത് പിന്‍മാറി. വിഷയത്തില്‍ കല്യാണ്‍ സിങ്ങിനു വേണ്ടി നേരത്തേ ലളിത് ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകനായ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണു പിന്മാറ്റം. ഇതോടെ കേസ് ജനുവരി 29ന് പരിഗണിക്കാനായി മാറ്റി. അന്നു പുതിയ ഭരണഘടഘടന ബഞ്ച് വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണു നിലവിലെ ഭരണഘടനാ ബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. ദീപക് മിശ്ര വിരമിക്കുകയും ചെയ്തു.
Discussion about this post