പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ അപമാനിച്ച് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ വനിത കമ്മീഷന്‍ രാഹുലിന് നോട്ടിസയക്കുകയും ചെയ്തു.
പ്രധാനമന്ത്രി വനിതയെ മറയാക്കി ഒളിച്ചെന്നായിരുന്നു ലോകസഭയില്‍ രാഹുലിന്റെ പരാമര്‍ശം. കള്ളത്തരം ഒളിപ്പിക്കാന്‍ പ്രതിരോധമന്ത്രി കൂട്ടു നിന്നുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
”56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാര്‍ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ (മഹിള)യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. പക്ഷേ, അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.” ലോക്‌സ!ഭയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് നടന്ന വാക്‌പോരിന് ശേഷം പുറത്ത് മാധ്യമപ്രവ!ര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു.
ഇതിന് വികാരാധീനയായാണ് നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയത്.
തികച്ചു വ്യാജമായ ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്ന് വസ്തുതകള്‍ നിരത്തി നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.
Discussion about this post