ബീഹാറിലെ മുസഫര്‍പൂരില്‍ ബിജെപി നേതാവിനെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു . പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്തയാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് .
ബുധനാഴ്ച ബൈജു പ്രസാദ് നടത്തിയിരുന്ന മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുവാനെത്തിയയാളാണ് വെടിയുതിര്‍ത്തത് . വെടിയേറ്റ ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു .
വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞട്ടില്ല . രാഷ്ട്രീയവൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ് . പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ് അറിയിച്ചു .
Discussion about this post