സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ് . 365ആം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ ഭദ്രമാണ് എന്നാ കാര്യം പിണറായി വിജയന്‍ മനസിലാക്കിയാല്‍ നല്ലതാണെന്ന് എം.ടി രമേശ് മുന്നറിയിപ്പ് നല്‍കി . ഈ വകുപ്പ് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നുമില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസിന്റെ തേര്‍വാഴ്ചയി പ്രതിഷേധിച്ച് നെടുമങ്ങാട് ബിജെപി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് എം.ടി രമേശ് പറഞ്ഞു .
പ്രധാനമന്ത്രിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല . പിണറായി വിജയനെ വിരട്ടാനായി സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ധാരാളമാണ് . പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിരട്ടാന്‍ ശ്രമിച്ചാല്‍ മുഖ്യമന്ത്രിയായി പിണറായി ഉണ്ടാവില്ലെന്ന് മനസിലാക്കാന്‍ ശ്രമിച്ചാല്‍ നല്ലതാണെന്ന് എം.ടി രമേശ് ഓര്‍മ്മിപ്പിച്ചു .
സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു . ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് . ഇങ്ങനെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെങ്കില്‍ അധികകാലം മുന്നോട്ടു പോകില്ല . എക്കാലവും ബിജെപി – ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാമെന്ന വിചാരം വേണ്ടെന്നും രമേശ് ഓര്‍മ്മിപ്പിച്ചു .
അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളെ പീഡിപ്പിച്ചവര്‍ ഇന്ന് ജയിലറകള്‍ക്കുള്ളിലാണെന്ന് ഓര്‍ക്കണം . 55 വയസ്സ് കഴിഞ്ഞു വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരെ പോലെയാണ് പുറത്ത് വരുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് പോലീസുകാരെ ഉദ്ദേശിച്ച് രമേശ് പറഞ്ഞു . സാധാരണക്കാരെ പോലെയാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെ പോലെ കൈകാര്യം ചെയ്യും . അതിനാല്‍ മാറിയ സാഹചര്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരാന്‍ തിരക്ക് കൂട്ടുകയാണെന്നും എം.ടി രമേശ് പറഞ്ഞു . ഞങ്ങള്‍ കൂടുതല്‍ അനുകൂല്യമൊന്നും പോലീസില്‍ നിന്നും ആഗ്രഹിക്കുന്നില്ല ചുരുങ്ങിയപക്ഷം ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലീസ് തയ്യാര്‍ ആകണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു .
Discussion about this post