സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ മാറ്റിയതിന് തൊട്ട് പിന്നാലെ അദ്ദേഹം രാജിവെച്ചു. അദ്ദേഹം ഫയര്‍ സര്‍വ്വീസ് ഡി.ജി പദവി ഏറ്റെടുക്കുന്നതില്‍ നിന്നും വിസമ്മതിച്ചിരുന്നു. തുടര്‍ന്നായിരുന്നു രാജി. ജനുവരി 31നായിരുന്നു അലോക് വര്‍മ്മയുടെ കാലാവധി തീരാനിരുന്നത്.
ഇതിന് മുന്‍പ് സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍ നി്‌നും അലോക് വര്‍മ്മയെ നീക്കി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതി ജസ്റ്റിസ് സിക്രിയും ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും മാറ്റിയത്.
Discussion about this post