ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ചേര്‍ന്ന് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് സമാപിക്കും. വൈകിട്ട് സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
പന്ത്രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഡല്‍ഹി രാംലീലാ മൈതാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, സംഘടനാ സെക്രട്ടറി എം.ഗണേശന്, വി.മുരളീധരന് എംപി, പി.കെ. കൃഷ്ണദാസ് തുടങ്ങി ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.
അടുത്തിടെ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വി കൗണ്‍സില്‍ പരിശോധിച്ചു. ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കുന്ന അയോധ്യ, സാമ്പത്തിക സംവരണ വിഷയങ്ങള്‍ ചര്‍ച്ചയായി. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ പ്രത്യേകമായി വിലയിരുത്തി സഖ്യവും തെരഞ്ഞെടുപ്പ് തന്ത്രവും തീരുമാനിച്ചുവെന്നാണ് വിവരം.
Discussion about this post