2019ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിലും പശ്ചിമബംഗാളിലും ബി.ജെ.പി ഭരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മോദി വീണ്ടും വന്നാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ശക്തി പ്രാപിക്കുമെന്നും രാജ്യത്തിന് ശക്തമായ ഒരു സര്‍ക്കാരാണ് ആവശ്യമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന് ശക്തമായ സര്‍ക്കാരിനെ നല്‍കാന്‍ ബി.ജെ.പിക്ക് മാത്രമെ കഴിയുകയുള്ളൂവെന്നും പ്രതിപക്ഷത്തിന് ഇതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ പാറ പോലെ മോദിക്ക് പിന്നില്‍ ഉറച്ച് നിന്നാല്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.
ചില യുദ്ധങ്ങള്‍ ജനങ്ങള്‍ പെട്ടെന്ന് മറക്കുമെങ്കിലും ചിലതിന് ദൂരവ്യാപക സ്വാധീനമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. ശിവജിയുടെ നേതൃത്വത്തില്‍ 131 യുദ്ധങ്ങള്‍ മറാഠികള്‍ ജയിച്ചെങ്കിലും മൂന്നാം പാനിപ്പത്ത് യൂദ്ധത്തില്‍ പരാജയപ്പെടുകായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇതോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴടക്കിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പാനിപ്പത്ത് ഇക്കാരണത്താല്‍ തന്നെ വളരെ നിര്‍ണ്ണായകമായ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലെത്തന്നെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post