ശബരിമലയില്‍ ഇന്ന് മകര വിളക്ക് തെളിയുമ്പോള്‍ അതെസമയത്ത് കേരളത്തിലെ ഹിന്ദു വീടുകളില്‍ ഒന്നിച്ചു പതിനെട്ടു കോടി മകര വിളക്കുകള്‍ തെളിക്കും. ശബരിമല കര്‍മ്മ സമിതിയാണ് മകരവിളക്കുകള്‍ തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പാതിയില്‍ തീര്‍ത്ത അയ്യപ്പ ജ്യോതിയ്ക്ക് പിറകെ തെളിയുന്ന മകരവിളക്ക് ജോയ്തികള് ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വിന്റെ കൂടി പ്രതികരണമാകും.
തെരുവുകള്‍, ക്ഷേത്രങ്ങള്‍, അധ്യാത്മിക ധാര്‍മിക സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ജ്യോതി തെളിയിക്കുന്നത്. ക്ഷേത്രങ്ങളിലും, അധ്യാത്മിക സ്ഥാപനങ്ങളിലും നടക്കുന്ന ദീപാര്‍ച്ചനയ്ക്ക് സന്യാസിവര്യന്മാര്, സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കേരളം കണ്ട ഏറ്റവും വലിയ അയ്യപ്പ ഭക്ത സംഗമം ജനുവരി 20 ന് നടക്കുമെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു. ശബരിമലയുടെ ആചാരം സംരക്ഷിക്കണം മുദ്രാവാക്യമായി ഉയര്‍ത്തുന്ന ഉക്തസംഗമം ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഹിന്ദു സമൂഹം.20ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനിയിലാണ് സമ്മേളനം.മാതാ അമൃതാനന്ദമയീദേവി ഉള്‍പ്പെടെ ലോകപ്രശസ്ത ആധ്യാത്മിക ആചാര്യന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും. നൂറ്റി ഇരുപതോളം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് സംഘാടനം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നായി അയ്യപ്പഭക്തര്‍ സമ്മേളനത്തില്‍ പങ്കാളികളാകുമെന്നും ശശികല ടീച്ചര്‍ അറിയിച്ചു.
Discussion about this post