കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ അഗ്നിശമനസേന ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. സംഘര്‍ത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജികുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച 11 മണിയോടെ ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്കിയ അജികുമാറിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ അഗ്നിശമനാസേനാ ഉദ്യോഗസ്ഥനായ സണ്ണി തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിയുടെ ആരോഗ്യനിലയനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
Discussion about this post