ഇന്ത്യയില്‍ വരുമാന നികുതി അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് സൂചന. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം ഇത്തവണത്തെ ബജറ്റില്‍ അവതരിപ്പിച്ചേക്കും. ഇത് കൂടാതെ ആരോഗ്യ ചിലവുകള്‍ക്ക് നികുതി ഇല്ലാതാക്കുന്ന തീരുമാനവും എടുക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ നികുതി അടയ്‌ക്കേണ്ടതില്ല. അതേസമയം 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനം ലഭിക്കുന്നവര്‍ വരുമാനത്തിന്റെ 5 ശതമാനം നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ 20 ശതമാനം നികുതി അടയ്‌ക്കേണ്ടതുണ്ട്. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി അടയ്ക്കണം. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ നികുതിയിളവ് അനുവദിക്കുന്നുണ്ട്.
15,000 രൂപ വരെയുള്ള ആരോഗ്യ ചിലവുകള്‍ക്ക് നികുത ഈടാക്കാത്തതും ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സായി 19,200 നല്‍കുന്നതിലും മാറ്റം വരുത്തി ഇരു വിഭാഗത്തിലും 20,000 രൂപയുടെ ഇളവാണ് 5 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ക്ക് നല്‍കാനിരിക്കുന്നത്.
Discussion about this post