നിമയവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്ന റോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും താല്‍ക്കാലിക താവളമായി മാറുകയാണ് കൊച്ചി. ഇവര്‍ ഓസ്ട്രേലിയ, കാനഡ, എന്നീ രാജ്യങ്ങളിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കുന്നതിന് വേണ്ടിയാണ് കോച്ചിയിലേക്കെത്തുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേപ്പറ്റി കേരളാ പോലീസ് ചില തുമ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയും എന്‍.ഐ.എയും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ഇവര്‍ പിന്നീട് ഇന്ത്യയിലെ പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും നേടിയെടുക്കാറുണ്ട്. കൊല്‍ക്കത്തയില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതിന് ശേഷം ഇവര്‍ ഹൈദരാബാദില്‍ റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റും നേടുന്നു. ഇതിന് പിന്നില്‍ സര്‍ക്കാരുദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് സംശയമുണ്ട്. കൂടാതെ ഈ റാക്കറ്റ് സംഘത്തിന് പ്രാദേശിക പോലീസില്‍ ബന്ധമുണ്ടാകേണ്ടതാണ്. പാസ്പോര്‍ട്ട് വേരിഫിക്കേഷനെത്തുന്നത് പ്രാദേശിക പോലീസാണ്. ചില അനധികൃത റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും കുറച്ച് നാളത്തേക്ക് മലേഷ്യയില്‍ ചുറ്റിക്കറങ്ങാനും ഇവര്‍ കൊണ്ടുപോകാറുണ്ട്. ഇതിലൂടെ ഇവരുടെ പക്കലുള്ള പാസ്പോര്‍ട്ടുപയോഗിച്ച് ഇവര്‍ പുറത്ത് പോയിട്ടുണ്ടെന്നും തെളിയിക്കാനാകും.
ഈ രീതിയില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ വിദേശത്തേക്ക് അനധികൃതമായി ആള്‍ക്കാരെ എത്തിക്കുന്ന സംഘത്തിലെ ഒരാളെ കേരളാ പോലീസ് നവംബര്‍ 2018ല്‍ പിടികൂടിയിരുന്നു. ഹൈദരാബാദില്‍ നിന്നും സുമിത് ബാരുവ എന്നയാളെയായിരുന്നു പോലീസ് പിടികൂടിയത്. സമാനമായി രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റാക്കറ്റിനെ ഉത്തര്‍ പ്രദേശ് പോലീസ് പിടികൂടിയെന്ന് എറണാകുലം പോലീസ് മേധാവി രാഹുല്‍.ആര്.നായര്‍ പറയുന്നു. ഈ രീതിയിലുള്ള നിരവധി റാക്കറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലൂടെ നിയമവിരുദ്ധമായി കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കടന്ന് താമസിക്കുന്നുണ്ടെന്ന് ഡി.വൈ.എസ്.പി കെ.എസ്.ഉദയഭാനു പറയുന്നു. ഈ നീക്കത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഒരു പ്രധാന കണ്ണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ രീതിയില്‍ വിദേശത്തേക്ക് പോകാനുള്ള ചിലവ് 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാകുമെന്ന് ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ പറയുന്നു.
Discussion about this post