രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആര്‍എസ്എസ് അനുകൂല ക്രിസ്തീയ സംഘടനയായ രാഷ്ട്രീയ ഈസായി മഹാസംഘ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുവാകുകയും മുസ്ലിമാണെങ്കില്‍ മുസ്ലിമാവുകയും ക്രിസ്ത്യന്‍ ക്രിസ്ത്യാനിയാവകുകയും ചെയ്യുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിങ് ചോദിച്ചു. ആരെങ്കിലും മതപരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കത് ചെയ്യാം. അതില്‍ ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍, സംഘടിത മതപരിവര്‍ത്തനത്തിന് തുടക്കമിടുമ്പോള്‍ ആളുകള്‍ വന്‍ തോതില്‍ അവരുടെ മതം മാറാന്‍ തുടങ്ങുന്നു. അത് ഏത് രാജ്യത്തിന്റെയും ആശങ്കയയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഒരു മതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അത് ചെയ്യണം. അതില്‍ ഒരു തടസമില്ല. എന്നാല്‍ കൂട്ടമതപരിവര്‍ത്തനം നടന്നാല്‍, നിരവധി ആളുകള്‍ കൂട്ടത്തോടെ തങ്ങളുടെ മതം വിടുകയാണെങ്കില്‍ അത് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. ഭയപ്പെടുത്തി രാജ്യം ഭരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആത്മിശ്വാസത്തില്‍ രാജ്യം ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ആരെയും അന്യവത്കരിക്കില്ല. എല്ലാവരെയും രാജ്യം സ്വാഗതം ചെയ്യുമെന്നും രാജ്‌നാഥ് സിംഗ്് പറഞ്ഞു .
Discussion about this post