രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് കുറവ് അനുഭവപ്പെട്ടു. പെട്രോളിന് ലിറ്ററിന് 9 പൈസയും ഡീസിലന് ലിറ്ററിന് 13 പൈസയുമാണ് കുറഞ്ഞത്. ഇതൊടെ കോച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.27 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 68.14 രൂപയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.56 രൂപയും ഡീസലിന് 69.46 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72.59 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 68.46 രൂപയുമാണ് വില.
യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നിലനില്‍ക്കുന്നതിനാല്‍ ആഗോള തലത്തില്‍ വ്യാപാര മേഖല തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് എണ്ണ വില കുറയാന്‍ കാരണമായത്.
Discussion about this post