ജനുവരി 27ന് 16,500 കോടി രൂപയുടെ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) കൊച്ചിയിലുള്ള റിഫൈനറിയുടെ വികനസത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്യുക. ഇത് കൂടാതെ ബി.പി.സി.എല്ലിന്റെ തന്നെ പെട്രോകെമിക്കല്‍ കോംപ്ലക്സും ഏറ്റുമാനൂരില്‍ പെട്രോളിയം മന്ത്രാലയം ആരംഭിക്കുന്ന സ്കില്‍ ഡെവലൊപ്മെന്റ് ക്യാമ്പിന്റെയും ശിലാസ്ഥാപനം അദ്ദേഹം നിര്‍വ്വഹിച്ചേക്കും. വി.മുരളീധരന് എം.പിയുടെ ആഭിമുഖ്യത്തില്‍ നടന്ന അവലോകനയോഗത്തിലാണ് ഇക്കാര്യത്തെപ്പറ്റിയുള്ള തീരുമാനമുണ്ടായത്.
Discussion about this post