ആദായനികുതിവകുപ്പിൽ ടാക്സ് റിട്ടേൺസ് അത്യന്താധുനിക സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫയൽ ചെയ്യുന്നതിനായുള്ള കരാർ കേന്ദ്രഗവണ്മെന്റ് ഇൻഫോസിസിനു നൽകി. ഇരുപത്തിനാലു മണിയ്ക്കൂറീനുള്ളിൽ നികുതി റിട്ടേൺസ് ലഭിയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയാണിത്. നിലവിൽ ഇത് 63 ദിവസമാണ്.
പതിനെട്ട് മാസത്തിനകം ഈ സോഫ്റ്റ്വെയർ സംവിധാനം നിലവിൽ വരും. മൂന്നു മാസത്തെ ടെസ്റ്റിങ്ങിനു ശേഷമാകും സംവിധാനം നടപ്പിൽ വരുത്തുക.
63 ദിവസമാണ് നിലവിൽ ആദായനികുതി റിട്ടേൺസ് ലഭിയ്ക്കുന്ന സമയം. ഇത് വെറും ഒരു ദിവസമാക്കി ചുരുക്കാൻ ഈ സോഫ്റ്റ്വെയർ കൊണ്ട് സാദ്ധ്യമാകും. ഡിജിറ്റൽ സാങ്കേഠികവിദ്യയുടെ സഹായത്താൽ നികുതിദായകനു കൂടുതൽ സൗകര്യങ്ങളും ഉറപ്പുവരുത്താനാകും. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
നികുതി വകുപ്പിലെ അനേകം ഉദ്യോഗസ്ഥർ ആദായനികുതിറിട്ടേൺസ് കണക്കുകൂട്ടാൻ സമയം ചെലവഴിയ്ക്കുന്നതും ഇതുവഴി ഒഴിവാക്കാനാകും. അവരുടെ സേവനം കൂടുതൽ അത്യാവശ്യമായ മറ്റു മേഖലകളിൽ, പ്രത്യേകിച്ച് നികുതിവെട്ടിപ്പ്, മറ്റു അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്കായി ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിയ്ക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, നികുതി റിട്ടേൺസ് താമസിയ്ക്കുന്നതിന്റെ ഫലമായി നൽകേണ്ടിവരുന്ന പലിശയിനത്തിലും വൻ ലാഭം ഈ സോഫ്റ്റ്വെയർ വഴി കേന്ദ്ര ഗവണ്മെന്റിനുണ്ടാകും.
ചിലപ്പോൾ വർഷങ്ങളോളം എടുക്കുമായിരുന്ന ആദായനികുതി റിട്ടേൺസ് വെറും ഒന്നുരണ്ട് ക്ളിക്കുകൾ കൊണ്ട് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുന്ന ദിവസം വിദൂരമല്ല. ഇൻഫോസിസ് പോലെയുള്ള നമ്മുടെ വിവരസാങ്കേതികവിദ്യാ കമ്പനികളുടെ പ്രാഗൽഭ്യം ഇനി ഗവണ്മെന്റ് വകുപ്പുകളിലും ലഭിയ്ക്കുമെന്നതും സ്വകാര്യമേഖലയും പൊതുമേഖലയും തമ്മിൽ ഒരുമിച്ച് പ്രവർത്തിയ്ക്കുന്നതിന്റെ വലിയ ഉദാഹരണമാണ്. ഐ ടീ മേഖലയിലെ തൊഴിലവസരങ്ങളിലും ഇതുവഴി വൻ മുന്നേറ്റമുണ്ടാവുമെന്ന് വിദഗ്ധർ പറയുന്നു.
Discussion about this post