ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ അര്‍ദ്ധ കുംഭമേളയില്‍ പങ്കടുത്ത് ഗംഗാസ്നാനം നടത്തിയോ. ഇല്ല എന്ന് മോദിയെ ഫോളോ ചെയ്യുന്ന എല്ലാവര്ക്കു മറിയാം. എന്നാല്‍ മോദി ഗംഗാ സ്നാനം ചെയ്യുന്ന ചിത്രം വച്ച് മോദി കുംഭമേളയില്‍ പങ്കെടുത്തു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് ചിലര്‍. ‘വി സപ്പോര്‍ട്ട് നാഷണലിസം’ എന്ന ഫേസ്്ബുക്ക് പേജാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇവര്‍ ഇട്ട ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് മോദി ആരാധകരില്‍ നിന്ന് ലഭിച്ചത്. നിരവധി ഫെയ്സ്ബുക്ക് പേജുകളും വ്യക്തികളും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം മോദി ഗംഗാസ്നാനം നടത്തുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ദൃശ്യം പക്ഷെ 2004ല്‍ എടുത്തതാണ്. 2004 ല്‍ മധ്യപ്രദേശിലെ ഉജ്ജയ്നിയില്‍ നടന്ന ഉജ്ജയ്ന്‍ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്ത മോദിയുടെ ചിത്രങ്ങളാണ് പ്രയാഗ്രാജിലെ കുംഭമേളയില്‍ പങ്കെടുക്കുന്നതെന്ന തരത്തില്‍ പ്രചരിക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ ഉജ്ജയ്നിയിലെ ശിപ്ര നദീതീരത്താണ് സിംഹസ്ഥ ആഘോഷങ്ങള്‍ നടക്കുക.
കേന്ദ്രമന്ത്രി കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാ സ്നാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന് ഇനിയും വ്യക്തമല്ല.
മാര്‍ച്ചിലാണ് കുംഭമേള സമാപിക്കുന്നത്.
Discussion about this post