രാജ്യത്ത് യുദ്ധം നിലനില്‍ക്കുന്നില്ലെങ്കിലും അതിര്‍ത്തിയില്‍ ഭടന്മാര് മരിച്ച് വീഴുകയാണെന്ന് ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മളെല്ലാവരും അവരവരുടെ ജോലി നല്ല രീതിയില്‍ ചെയ്യാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവാന്മാര് മരിച്ച് വീഴുന്നതിനെതിരെ സമൂഹം മൊത്തത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഹാര്‍ സമാജ് ജാഗൃതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മഹത്വപൂര്ണ്ണമാക്കുവാന് നമുക്ക് ആര്‍ക്കും കരാര്‍ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പോലീസോ പട്ടാളമോ സര്‍ക്കാരോ ചെയ്യുമെന്ന് നാം ചിന്തിക്കുമെങ്കിലും നമ്മളെല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമെ അത് സാധ്യമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നയങ്ങള്‍ മാറുമ്പോഴും രാജ്യത്ത് പണപ്പെരുപ്പ് വര്‍ധിക്കുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അതിന്റെ ഫലങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന് വേണ്ടി ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post