കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും തിരഞ്ഞെടുപ്പ് കേസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. കാരാട്ട് റസാഖിന്റെ കേസ് സ്വാഭാവികമായി തിരഞ്ഞെടുപ്പ് കേസ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം കെ.എം.ഷാജി വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമിച്ചുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ഷാജി മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോഴിക്കോട് കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.എ. റസാഖിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
Discussion about this post