40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ കയറിയെന്ന് സര്‍ക്കാര്‍ വ്യാജ സത്യവാങ്മൂലം സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി കെട്ടിച്ചമച്ച പട്ടികയാണ് നല്‍കിയതെന്ന് തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പലരുടെയും വോട്ടര്‍പട്ടിക നമ്പറും ആധാര്‍ നമ്പറും പരിശോധിച്ച് സമയത്ത് പലരും 50 വയസ്സിനു മുകളില്‍ ആണ് പ്രായം കാണിക്കുന്നത്. ലിസ്റ്റില്‍ നല്‍കിയ പലരുടെയും പേരു വിവരങ്ങള്‍ക്കൊപ്പം നല്‍കിയഫോണ്‍ നമ്പര്‍ പലതും നിലവിലില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സ്ത്രീകളുടെ പേരുവിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ യുവതികള്‍ ഏതു സാഹചര്യത്തില്‍ ശബരിമലയില്‍ കയറി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതേ സമയം കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും നല്‍കിയ ഹര്‍ജി യിലാണ് പരിഗണിച്ച സമയത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചു ശബരിമലയില്‍ യുവതിപ്രവേശനം എന്ന ആവശ്യം ശക്തമാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് ഹിന്ദു സംഘടകള്‍ ആരോപിക്കുന്നത്.
Discussion about this post