ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്ന 51 യുവതികളുടെ പട്ടിക സുപ്രീം കോടതിയില്‍ നല്‍കിയത് വഴി സര്‍ക്കാര്‍ അടി ഇരുന്ന വാങ്ങുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ഇത് ആകാശത്ത് പോയ വടി ഏണി വെച്ച് വാങ്ങിയ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കൊട്ടാരം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി നേരിട്ട് പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ശബരിമല നട അടച്ചിരുന്നു. രാവിലെ പന്തളം രാജ പ്രതിനിധിയ്ക്ക് തിരുവാഭരണം കൈമാറിയതിന് ശേഷമാണ് മേല്‍ശാന്തി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നട അടച്ചത്.
തീര്‍ത്ഥാടന കാലത്തില്‍ ദേവസ്വം ബോര്‍ഡിന് വരുമാനത്തില്‍ നഷ്ടം സംഭവിച്ചത് 95.65 കോടി രൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയും മകരവിളക്കിന് 36.73 കോടി രൂപയും നഷ്ടമുണ്ടായി.
Discussion about this post