ദക്ഷിണ ദ്രുവം കീഴ്‌പ്പെടുത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായി അപര്‍ണാ കുമാര്‍ മാറി. ജനുവരി 13നായിരുന്നു അപര്‍ണാ കുമാര്‍ ദക്ഷിണ ദ്രുവത്തിലെത്തിയത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐ.ടി.ബി.പി) ഓഫീസറാണ് അപര്‍ണാ കുമാര്‍. ദക്ഷിണ ദ്രുവത്തില്‍ ഇവര്‍ ഇന്ത്യയുടെ രാഷ്ട്ര പതാകയും ഐ.ടി.ബി.പിയുടെ പതാകയും പറത്തി.
111 കിലോമീറ്റര്‍ മഞ്ഞിലൂടെ നടന്നതിന് ശേഷമാണ് അപര്‍ണാ കുമാര്‍ ദക്ഷിണ ദ്രുവത്തിലെത്തിയത്. 35 കിലോഗ്രാം ഭാരം വരുന്ന സാധന സാമഗ്രികളും ചുമന്നായിരുന്നു കയറ്റം. 9,301 അടി ഉയരത്തിലാണ് ദക്ഷിണ ദ്രുവം സ്ഥിതി ചെയ്യുന്നത്.
ഇതാദ്യമായല്ല അപര്‍ണാ കുമാര്‍ കൊടുമുടികള്‍ കീഴടക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ ആറ് കൊടുമുടികള്‍ ഇതിനോടകം അപര്‍ണാ കുമാര്‍ കീഴ്‌പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപര്‍ണാ കുമാറിന് ഐ.ടി.ബി.പി അധികൃതര്‍ സ്വീകരണം നല്‍കിയിരുന്നു. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപര്‍ണാ കുമാറിനെ അഭിനന്ദിച്ചു.
2002 യു.പി ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് അപര്‍ണാ കുമാര്‍. ഡെഹ്രാഡൂണിലെ ഐ.ടി.ബി.പി ആസ്ഥാനത്താണ് അപര്‍ണാ കുമാര്‍ പ്രവര്‍ത്തിക്കുന്നത്.
Welcoming Ms Aparna Kumar IPS DIG ITBP on her arrival from successful expedition to South Pole at IGI Airport, New Delhi. pic.twitter.com/3ULYb8ETm1
— ITBP (@ITBP_official) January 19, 2019
Discussion about this post