പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നിന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് 1.2 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) പറഞ്ഞു. ഇത് കൂടാതെ 6 ലക്ഷ പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സി.ഐ.ഐ പറഞ്ഞു.
50 ദിവസം നീണ്ട് നില്‍ക്കുന്ന കുംഭ മേളയ്ക്ക് വേണ്ടി 4,200 കോടി രൂപയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇത് 2013ല്‍ നടന്ന മഹാ കുംഭമേളയെക്കാള്‍ മൂന്നിരട്ടിയാണ്.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ 2,50,000 പേര്‍ക്കാണ് കുംഭ മേളയിലൂടെ തൊഴില്‍ ലഭിച്ചത്. വിമാനത്താവളങ്ങളില്‍ ഈ സംഖ്യ 1,50,000 ആണ്.
ഓസ്‌ട്രേലിയ, യു.കെ, കാനഡ, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭക്തര്‍ കുംഭ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മാര്‍ച്ച് 4 വരെ നീണ്ട് നില്‍ക്കുന്ന കുംഭ മേളയില്‍ 12 കോടി പേര്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Discussion about this post