സ്വാമി ചിദാനന്ദപുരി ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ചുവെന്ന് വ്യാജപ്രചരണം നടത്താന്‍ എഡിറ്റ് ചെയ്ത വീഡിയൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഎം നേതാവുമായ പി.എം മനോജ്.
സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടുന്ന പ്രസംഗത്തിലെ ആദ്യ ഭാഗവും, അവസാന ഭാവവും കട്ട് ചെയ്ത് ചിദാനന്ദ പുരി സ്വാമിയുടെ അഭിപ്രായം എന്ന വ്യാജേന പ്രചരിപ്പിക്കുകയാണ് പിഎം മനോജ്.
നേരത്തെ സോഷ്യല്‍ മീഡിയകളില്‍ സമാനരീതിയിലുള്ള പ്രചരണം സിപിഎം സൈബര്‍ വിഭാഗം നടത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വീഡിയൊ പുറത്ത് വന്നതോടെ ഇത് അവസാനിപ്പിച്ചു.എന്നാല്‍ അയ്യപ്പ സംഗമത്തില്‍ പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ചിദാനന്ദപുരി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ വീണ്ടും വീഡിയൊ വ്യാജി പ്രചരണത്തിനായി പിഎം മനോജ് ഉപയോഗിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ ധാര്‍മ്മികതയ്ക്ക് ചേരാത്ത രാഷ്ട്രീയ പ്രവര്‍ത്തകനായ മനോജില്‍ നിന്ന് ഇതില്‍ കൂടുതലെന്ത് പ്രതീക്ഷിക്കാന്‍ തുടങ്ങിയ പ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്
Discussion about this post