ഓണത്തിന് സദൃഉണ്ണാനായുള്ള എല്ലാ പച്ചക്കറികളും കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ കൃഷിവകുപ്പ്. ഇത്തവണ ഓണത്തിന് തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വാങ്ങാതെ കേരളത്തെ സ്വയം പരൃാപ്തമാക്കാനുളള പദ്ദതിക്കാണ് കൃഷിവകുപ്പ് തുടക്കം കുറിക്കുന്നത്.എന്നാല്‍ കേരളത്തിലെ ഓണവിപണി ലക്ഷൃമിട്ടുകൊണ്ട് തമിഴ്‌നാട് ഇപ്പോള്‍തന്നെകൃഷി ആരംഭിച്ചിട്ടുണ്ട്.കേരളവും പച്ചക്കറി ഉത്പാദനം തുടങ്ങുന്നതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുളള പച്ചക്കറി യുദ്ധം പ്രതിക്ഷിക്കാം.
ഓണക്കാലത്തുമാത്രം 10,000 ടണ്‍ പച്ചക്കറിയാണ് തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്കെത്തുന്നത്.20 ലക്ഷം ടണ്ണാണ് കേരളത്തിലുവേണ്ടത്.ഇതില്‍ 17 ലക്ഷവും നമ്മള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇപ്പോള്‍തന്നെ കേരളം 70% സ്വയം പരൃാപ്തത നേടിക്കഴിഞ്ഞെന്നും കൃഷിവകുപ്പ് പറയുന്നു.
പച്ചക്കറി ഉത്പാദനത്തിനായി 50 ലക്ഷം വിടുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷൃത്തിലാണ് സര്‍ക്കാര്‍.ഇതിനായി 15 ലക്ഷം ഗ്രോ ബാഗുകളും നല്‍കും.15 ഇടങ്ങളില്‍ വിപുലമായ നഴ്‌സറികളും 800 റെയിന്‍ ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.800 ക്ലസ്റ്ററുകളെയും ഉല്പാദനത്തില്‍ പങ്കാളികളാക്കും.ഇതിനുപുറമേ സന്നദ്ധസംഘടകള്‍ വഴി പച്ചക്കറി കൃഷി ജനങ്ങളിളെത്തിക്കാനും കൃഷിവകുപ്പില്‍ ശ്രമം നടക്കുന്നുണ്ട്.ഇതോടെ വിടുകളിലെ കൃഷിയിടങ്ങളില്‍ നിന്നും ലഭിക്കുന്നത് പൂര്‍ണമായും ജൈവപച്ചക്കറിയായിരിക്കും.
Discussion about this post