പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ ഭൂമിയെ വളരെ കുറച്ച് മാത്രം തൊടുന്ന സന്യാസി വന്നിരിക്കുന്നു. കുംഭ മേളയില്‍ തറയില്‍ നിന്നും ഉയര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള പന്തലില്‍ താമസിക്കുന്ന ശ്രീ മഹന്ത് രാം കൃഷ്ണ ദാസ് ത്യാഗിജി മഹര്‍ഷി ഒരു വേറിട്ട കാഴ്ച തന്നെയാണ്.
‘മചാന്‍’ ബാബ എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. തറയില്‍ നിന്നും ഉയര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള വീട് എന്നാണ് ‘മചാന്‍’ എന്ന ഹിന്ദി വാക്കിന്റെയര്‍ത്ഥം.
1975 മുതല്‍ ഇദ്ദേഹം സാധന ആരംഭിച്ചതാണ്. അന്ന് മുതല്‍ വളരെ കുറച്ച് തവണ മാത്രമാണ് ഇദ്ദേഹം ഭൂമിയെ സ്പര്‍ശിച്ചിട്ടുള്ളു. ഇപ്പോഴുള്ള പന്തലില്‍ ഇരുന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം സന്ദര്‍ശകരെ കാണാറുള്ളു. അദ്ദേഹത്തിന്റെ പന്തലില്‍ ദിവസവും 24 മണിക്കൂറും 5,000 സന്ദര്‍ശകര്‍ എത്താറുണ്ട്. ഇത് കൂടാതെ സൗജന്യമായ ഒരു ആരോഗ്യ ഡിസ്പന്‍സറിയും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.
55 ദിവസം നീണ്ട് നില്ക്കുന്ന കുംഭ മേള മാര്‍ച്ച് 4നാണ് അവസാനിക്കുക. ഇന്ത്യയുടെ പുറത്ത് നിന്നും ഭക്തര്‍ കുംഭ മേളയില്‍ പങ്കെടുക്കാന്‍ വരുന്നതാണ്.
Discussion about this post