മണ്ഡല – മകരവിളക്ക് സീസണിലെ ശബരിമല സര്‍വീസ് വഴി കെ.എസ്.ആര്.ടി.സിയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ . 45.2 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത് . പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തിയത് വഴി 31.2 കോടിയും ദീര്‍ഘദൂര സര്‍വീസില്‍ നിന്നും 14 കോടി ലഭിച്ചതുമായിട്ടാണ് കണക്ക് . കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടിയായിരുന്നു .
നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമാണ് കടത്തി വിട്ടിരുന്നത് . നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും തിരികെ നിലയ്ക്കലിലേക്കും യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുക്കുന്നതിനായി ഇലക്ട്രോണിക് കിയോസ്കുകള്‍ ലഭ്യമാക്കിയിരുന്നു . ഇത്തരമൊരു നടപടിയാണ് വരുമാനം പതിവ് തീര്‍ഥാടന കാലത്തേക്കാള്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം . ആയിരത്തോളം സര്‍വീസുകളാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് കെ.എസ്.ആര്.ടി.സി നടത്തിയത് .
Discussion about this post