ഡല്‍ഹി: സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച കാരവന്‍ മാഗസിനെതിരെ മാനനഷ്ടക്കേസ് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് വിവേക് ഡോവല്‍ കാരവന്‍ മാസികയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്തു.
റിപ്പോര്‍ട്ട് ഏറ്റുപിടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസും വെട്ടിലായി.
ലേഖനം പ്രസിദ്ധീകരിച്ച കാരവന്‍ മാസിക, അവരുടെ ലേഖകന്‍ എന്നിവര്‍ക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും വിവേക് ഡോവല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അജിത് ഡോവലിന്റെ മകന്‍ ഡയറക്ടറായ കേമെന്‍ ദ്വീപില്‍ രൂപീകരിച്ച കമ്പനി ഏകദേശം 8300 കോടി രൂപയുടെ അനധികൃത വിദേശനിക്ഷേപം സ്വീകരിച്ചെന്നായിരുന്നു കാരവന്‍ മാസികയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കമ്പനി രൂപീകരിച്ചതെന്നും നാലാം മാസം മുതല്‍ കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദേശനിക്ഷേപമാണ് കേമെന്‍ ദ്വീപില്‍നിന്ന് ഇന്ത്യയിലെത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. വിവേക് ഡോവലിന്റെ കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായും സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നുമായിരുന്നു ജയറാം രമേശിന്റെ ആവശ്യം. എന്നാല്‍ എല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് വിവേക് ഡോവല്‍ വിശദീകരിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയ മാഗസിനും, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിവേക് ഡോവല്‍ പറഞ്ഞു.
Discussion about this post