ലക്നൗ:സന്യാസിമാര്‍ക്ക് പെന്ഷന് അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജില് കുംഭമേള നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അറുപത് വയസ് പിന്നിട്ട ഹിന്ദു സന്യാസിമാരെ വാര്‍ധക്യ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.ജനുവരി 30വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സന്യാസികളെ പെന്ഷന് പദ്ധതിയില്‍ ചേര്‍ക്കും. നേരത്തെ, അഗതികളായവര്‍ക്ക് 400 രൂപ പെന്‍ഷനാണ് യുപി സര്‍ക്കാര്‍ നല്കി വന്നിരുന്നത്. ഇത് 500 ആക്കി ഉയര്‍ത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം പ്രീണനമാണെന്ന് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. ഇനി രാമന്റെയും സീതയുടെയും എന്തിന് രാവണന്റെ പോലും വേഷം ചെയ്ത കലാകാരന്മാര്ക്കും പെന്ഷന് അനുവദിക്കണമെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
Discussion about this post