പ്രളയത്തിന് ശേഷമുള്ള നവകേരള സൃഷ്ടിയില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ ആശയമില്ലെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് . സര്‍ക്കാരിന്റെ ശ്രദ്ധ പൂര്‍ണ്ണമായും ശബരിമലയെ സംബന്ധിച്ച സുപ്രീംക്കോടതി ഉത്തരവ് , വനിതാമതില്‍ പോലെയുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറിയതായി അദ്ദേഹം പറഞ്ഞു .
പ്രളയം സംഭവിച്ച് അഞ്ച് മാസമായിട്ടും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല . സര്‍ക്കാരിന്റെ പൂര്‍ണ്ണ ശ്രദ്ധ ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് , വനിതാമതില്‍ പോലെയുള്ള രാഷ്ട്രീയ വിഷയങ്ങളില്ലാണ് . പ്രളയം മനുഷ്യ നിര്‍മ്മിതിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും എന്‍ജിനിയര്‍മാരും ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കാരണങ്ങള്‍ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത് . ഉന്നതാധികാര പഠന സമിതിയെ നിയോഗികുന്നതില് അനാസ്ഥ കാട്ടിയെന്നും ഇ ശ്രീധരന് കുറ്റപ്പെടുത്തുന്നു .
ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റിയെടുത്ത നിരവധി ഉദാഹരണങ്ങള്‍ ലോകം നമുക്ക് കാട്ടി തരുന്നുണ്ട് . ഇവിടെ കേരളം എന്താണ് വേണ്ടതെന്ന് ഇപ്പോള്‍ പോലും നിശ്ചയിച്ചട്ടില്ല . ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ടിതമായ ദൃഡനിശ്ചയവും സമര്‍പ്പണവും നടത്തി ജനങ്ങളുടെ ചിന്തയുടെയും മനോഭാവത്തിന്റെയും ഗുണപരമായ മാറ്റവും സര്‍ക്കാരിലെ പുതിയ തൊഴില്‍ സംസ്കാരവും സൃഷ്ടിക്കേണ്ടാതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post