കൊല്‍ക്കത്ത: ബംഗ്‌ളാദേശിലെ വര്‍ഗ്ഗീയ വേട്ടയാടലില്‍ നിന്ന് രക്ഷപെട്ട് രാജ്യത്തില്‍ അഭയം തേടിയ എല്ലാ ബംഗാളി അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ പൗരത്വ നിയമമുപയോഗിച്ച് പൗരത്വം നല്‍കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. മാല്‍ഡയില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള റാലിയിലെ പ്രഖ്യാപനം ദശകങ്ങളായി തുടരുന്ന അവഗണനയ്ക്കും പീഡനത്തിനുമുള്ള മറുപടി ആവുകയാണ്. ബംഗാളില്‍ അവഗണനയും പീഡനങ്ങളുമായി തുടരുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ സ്വപ്‌നങ്ങളിലേക്കാണ് അമിത് ഷായുടെ വാക്കുകള്‍ പടര്‍ന്നു കയറുന്നത്.
ബംഗ്‌ളാദേശിലെ വര്‍ഗ്ഗീയപീഡനങ്ങളില്‍ നിന്നും കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ട് ബംഗാളില്‍ അഭയം തേടിയവരാണ് ഈസ്റ്റ് ബംഗാള്‍ അഭയാര്‍ത്ഥികള്‍. 1971ലെ ബംഗ്‌ളാദേശ് യുദ്ധത്തില്‍ ഏകദേശം ഇരുപത്തിനാലു ലക്ഷം ഹിന്ദുക്കളെയാണ് പാക്കിസ്ഥാന്‍ പട്ടാളം വംശഹത്യ ചെയ്തത്. അതിനു ശേഷവും മതമൗലികവാദികളുടെ പീഡനം സഹിയ്ക്കവയ്യാതെ അനേകമാള്‍ക്കാര്‍ ബംഗ്‌ളാദേശില്‍ നിന്ന് ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അഭയം തേടിയിട്ടുണ്ട്.
1950 കളിലും 60 കളിലും 70 കളിലും ബംഗ്‌ളാദേശില്‍ നിന്ന് ഹിന്ദുക്കള്‍ ഉള്‍പ്പെടെ കോടിക്കണക്കിനാള്‍ക്കാര്‍ മതപീഡനവും വംശഹത്യയും ഭയന്ന് ബംഗാള്‍ സംസ്ഥാനത്തും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അഭയം തേടിയിട്ടുണ്ട്. അനേകമാള്‍ക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചെങ്കിലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പലപ്പോഴും ഇവര്‍ക്ക് മതിയായ രേഖകള്‍ നല്‍കാന്‍ തയ്യാറാകാറില്ല.
ബംഗ്‌ളാദേശില്‍ 1951ല്‍ ഇരുപത്തിരണ്ട് ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 10 ശതമാനം മാത്രമാണുള്ളത്. ഏറ്റവുമടുത്ത് 2013 ലും 2014 ലും ഹിന്ദുക്കള്‍ക്ക് നേരേ ബംഗ്‌ളാദേശില്‍ വന്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സമയത്തെല്ലാം അവര്‍ അഭയാര്‍ത്ഥികളായി ബംഗാള്‍ സംസ്ഥാനത്ത് അഭയം തേടിയിട്ടുണ്ട്. ഈ വര്‍ഷങ്ങളില്‍ ബംഗ്‌ളാദേശില്‍ നൂറുകണക്കിനു ക്ഷേത്രങ്ങളും ആയിരക്കണക്കിനു വീടുകളും തകര്‍ത്തും തീയിട്ടും നശിപ്പിച്ചിരുന്നു. ജമാ അത്തേ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും നേരേ വ്യാപകമായ വംശഹത്യയും ആക്രമണപരമ്പരകളും അഴിച്ചുവിടുന്നത്.
ഇന്ത്യയില്‍ അഭയം തേടിയ ഈ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം ഭാരത പൗരത്വം ലഭിയ്ക്കാന്‍ എല്ലാ അവകാശങ്ങളുമുണ്ടെങ്കിലും മാറിമാറിവരുന്ന പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ അത് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കാരണം നീട്ടിക്കൊണ്ടുപോകാറാണ് പതിവ്. ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രഖ്യാപനം ബംഗ്‌ളാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.
Discussion about this post