ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ ബി.ജെ.പി ശക്തി പ്രാപിക്കുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനായി മറ്റ് രണ്ട് മണ്ഡലങ്ങള്‍ കൂടി പരിഗണിക്കുന്നു. മഹാരാഷ്ട്രയിലെ നാന്ദേഡ് മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്വാഡയിലോ ആയിരിക്കും രാഹുല്‍ മത്സരിക്കുക. നിലവിലെ രാഹുലിന്റെ മണ്ഡലമാണ് അമേഠി. അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാന്റെ മണ്ഡലമാണ് നാന്ദേഡ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഒഴിഞ്ഞ മണ്ഡലമാണ് ചിന്ത്വാഡ.
ഇവ രണ്ടും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. ഇതേപ്പറ്റി വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. അമേഠി ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബി.ജെ.പിയാണ് വിജയിച്ചത്.
Discussion about this post