മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ സ്ത്രീ വിരുദ്ധ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു,പക്ഷേ പെണ്ണുങ്ങളേക്കാള്‍ മോശമായെന്നതാണ് യാഥാത്ഥ്യമെന്ന് സുധാകരന് പറഞ്ഞു. കാസര്‍കോഡ് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാനം ചെയ്തായിരുന്നു വിവാദ പ്രസംഗം.
ഒരു വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയെത്തി.പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുമെന്നും സുധാകരന് പറഞ്ഞു.
Discussion about this post