സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. അമേഠിയിലെ ഗൗരീഗഞ്ചിലാണ് കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയോട് ഇറ്റലിയിലേക്ക് തിരിച്ച് പോകാനും രാഹുല്‍ ഇവിടെ യോഗ്യനല്ലെന്നും കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി വിട്ട് നല്‍കിയ ഭൂമി തിരിച്ച് നല്‍കുക അല്ലെങ്കില്‍ ജോലി നല്‍കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. രാഹുല്‍ ഗാന്ധി തങ്ങളുടെ ഭൂമി പിടിച്ചെടുത്തുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്ന രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സാമ്രാട്ട് സൈക്കിള്‍ ഫാക്ടറിയുടെ മുന്നിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
1980ല്‍ ജെയിന്‍ സഹോദരന്മാര്‍ കമ്പനി തുടങ്ങുന്നതിനായി 65.57 ഏക്കര്‍ ഭൂമയി അമേഠിയില്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് കമ്പനി അടച്ച് പൂട്ടിയപ്പോള്‍ 2014 സ്ഥലം ലേലം ചെയ്തു. ലേലത്തില്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റായിരുന്നു സ്ഥലം ലേലത്തില്‍ പിടിച്ചത്. എന്നാല്‍ യു.പി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലേലം അസാധുവാക്കി. തുടര്‍ന്ന് ഫാക്ടറിക്ക് തന്നെ സ്ഥലം തിരികെ കൊടുക്കാന്‍ ഗുരിഗഞ്ച് എസ്.ഡി.എം കോടതി ഉത്തരവിട്ടു. ഭൂമി രേഖകളില്‍ യു.പി സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയലിന്റേതാണെങ്കിലും അവ കൈവശം വെച്ചിരിക്കുന്നത് രാജീവ് ഗാന്ധി ട്രസ്റ്റാണ്.
മുന്‍പ് ഇതേ കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post