തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ച് മര്‍ദിച്ചു. തൃശ്ശൂര്‍ വല്ലച്ചിറ വെച്ചാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ ഒരാളെത്തി
മര്‍ദ്ദിച്ചുവെന്നും, ചാണകവെള്ളം തളിച്ചുവെന്നും പ്രിയനന്ദനന്‍ പറയുന്നു. ബി.ജെ.പി പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ അറിയിച്ചു. ഇവരെ കണ്ടാല്‍ തിരിച്ചറിയാം. പ്രദേശത്ത് ഉള്ളവരാണ് ആക്രമണം നടത്തിയതെന്നും പ്രിയനന്ദനന്‍ പറഞ്ഞു.
‘ ഞാന്‍ പതിവ് പോലെ വീടിന് പുറത്തേക്ക് പോവുകയായിരുന്നു.പുറത്തേക്ക് പോയി വന്ന സമയത്ത് ഒരാള്‍ ഓടിവരികയും, ഒരു ബക്കറ്റില്‍ ചാണകവെള്ളം ഒഴിക്കുകയും, അയ്യപ്പന് എതിരെ പറയാന്‍ നീ ആരടാ എന്ന് ചോദിച്ച് മുഖത്തിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടുകയും, ആള് പോവുകയും ചെയ്തു. അയാളെ കണ്ടാലറിയാം. ഇതൊരു തുടക്കം മാത്രമാണ് എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ സ്ഥിരമായി വരുമെന്നറിയുന്നതിനാല്‍ അയാളവിടെ കാത്ത് നില്‍ക്കുന്നതാണ്. അപ്പോള്‍ അതിന്റെ പിന്നില്‍ ഒരാളല്ല- എന്നാണ് പ്രിയനന്ദനന്റെ അഭിപ്രായം. പ്ലാനിംഗ് ഇല്ലാതെ ഒരാള്‍ ഒരു കാര്യം ചെയ്യില്ല. പ്ലാനിംഗ് ഇല്ലാതെ ഒരാള്‍ ഒറ്റക്ക് അവിടെ വന്നിരിക്കില്ല എന്നാണ് എന്റെ അഭിപ്രായമെന്നും പ്രിയനന്ദനന്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു.വളരെ മോശം ഭാഷയിലുള്ള പ്രതികരണമാണ് ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ നടത്തിയതെന്ന ആരോപണം ശക്തമായിരുന്നു.
.
പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Discussion about this post