തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബിജെപി വോട്ട് ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച എല്‍ഡിഎഫ് ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ബിജെപി ഉള്‍പ്പടെ 22 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. തോല്‍ക്കുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളില്‍ പ്രവേശിപ്പിച്ചില്ല എന്ന് പറഞ്ഞാണ് സിപിഎം ബഹിഷ്‌ക്കരണം നടത്തിയത്. ആറ് മാസം മുമ്പ് ടോസിലൂടെയായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. ബിജെപി അന്ന് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. എട്ട് അംഗങ്ങളാണ് ബിജെപി ഇവിടെയുള്ളത്. എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് 13 ഉം അംഗങ്ങളുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുവെങ്കിലും ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബിജെപി അറിയിച്ചു
Discussion about this post