ഓഖി ദുരിതാശ്വാസ വാഗ്ദാനങ്ങള്‍ ഇനിയും പാലിക്കാതെ പിണറായി സര്‍ക്കാര്‍. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് നല്കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് വിധവകള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വിധവാ മതില് തീര്‍ത്തു. ഓഖി റിഹാബിലിറ്റേഷന്‍ മിഷന് ഏജന്‍സിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
2017ലായിരുന്നു ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തീരത്ത് നാശം വിതച്ചത്.
Discussion about this post