പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിന്റെ 2019ലെ ആദ്യ എപ്പിസോഡിന് ഇന്ന് നടന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഫയലുകള്‍ പരസ്യമാക്കാനുള്ള ആവശ്യം നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുറെ നാളുകളായി ഈ ആവശ്യം ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു ധീരനായ യോദ്ധാവ് എന്ന നിലയില്‍ നേതാജി എന്നും ഓര്‍ക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളിലൂടെ എല്ലാ ഭാരതീയന്റെ മനസ്സിലും അദ്ദേഹത്തിന് പ്രത്യേക ഇടമുണ്ടെന്നും മോദി പറഞ്ഞു.
താന്‍ ഒക്ടോബര്‍ 30ന് ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയപ്പോള്‍ പലരും ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്തത് നേതാജിയുടെ ആസാദ് ഹിന്ദ് പാര്‍ട്ടിയുടെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ആന്‍ഡമാനില്‍ പോയപ്പോള്‍ നേതാജി 75 കൊല്ലം മുന്‍പ് രാഷ്ട്ര പതാകയുയര്‍ത്തിയ അതേ സ്ഥലത്ത് ത്രിവര്‍ണ്ണ പതാകയുയര്‍ത്തി. ജനുവരി 23ന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം വ്യത്യസ്തമായ രീതിയിലായിരുന്നു രാഷ്ട്രം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു മ്യൂസിയം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്കന്ന് ലഭിച്ചുവെന്ന് മോദി പറഞ്ഞു.
ഇത് കൂടാതെ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ മോദി അഭിനന്ദിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് ഒരു വലിയ പ്രക്രിയയാണ്. ഇത് സുഗമമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വളരെയധികം പ്രവൃത്തിക്കുന്നുണ്ട്. ജനുവരി 25നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് രൂപീകരിച്ചത്. ഈ ദിവസമാണ് ദേശീയ വോട്ടര്‍ ദിനമായി ആചരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരിക്കും ആദ്യമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവതയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുകയെന്നും മോദി ചൂണ്ടിക്കാട്ടി.
മന് കീ ബാത്ത് തുടങ്ങിയ ഉടന്‍ തന്നെ മോദി സിദ്ധഗംഗ മഠത്തിലെ ശ്രീ ശിവകുമാര സ്വാമിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. കൂടാതെ കവിയായിരുന്നു രവിദാസിനെയും അദ്ദേഹം അനുസ്മരിച്ചു. രവിദാസ് എല്ലായെപ്പോഴും കഠിനാദ്ധ്വാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. ഫെബ്രുവരി 19ാണ് രവിദാസ് ജയന്തിയായി ആഘോഷിക്കുന്നത്.
Discussion about this post